Pramod Narayan Pramod Narayan Pramod Narayan Pramod Narayan
Adv. Pramod Narayan
+91 94471 7300

Pramod Narayan
ബഹുമാന്യ സുഹൃത്തേ,

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി അസംബ്ലി മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ, റാന്നിയുടെ മഹനീയമായ പൊതുപ്രവർത്തന സംസ്കാരം ഉയർത്തിപിടിക്കുന്നതിനും, നാടിൻെറ സമഗ്രവികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ ഞാൻ കാണുന്നത്. റാന്നിയിലെ ജനങ്ങൾ ഇടതുപക്ഷത്തിന് നൽകുന്ന പിന്തുണയും സ്നേഹവുമാണ് ഈ തിരഞ്ഞെടുപ്പിൽ എനിക്ക് തുണയാകുന്നത്, ഇൻറ്റർ സ്കൂൾ കൗൺസിൽ സംസ്ഥാന ചെയർമാൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം, സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിക്കുമ്പോഴെല്ലാം സാധാരണ ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള വികസന കാഴ്ചപാടുകളുയർത്തി പിടിക്കുവാനും, സംശുദ്ധമായ പൊതുപ്രവർത്തന ശൈലി കാത്തുസൂക്ഷിക്കുവാനും ഞാൻ പരിശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം റാന്നിയുടെ സമഗ്രമായ പുരോഗതിക്കായി മഹത്തായ പദ്ധതികളാണ് റാന്നിയുടെ ജനകീയനായ MLA ശ്രീ രാജു എബ്രഹാം നടപ്പിലാക്കിയിട്ടുള്ളത് ഈ വികസന മാതൃകയെ പുതിയൊരു തലത്തിലേയ്ക്കും ഘട്ടത്തിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് എൽ ഡി എഫ് വീണ്ടും ഉയരങ്ങളിലേക്ക് റാന്നി എന്ന ആശയം ജനസമക്ഷം അവതരിപ്പിക്കുന്നത്. ഭാവിതലമുറയുടെ പഠനസാധ്യതകളും, തൊഴിൽ സ്വപ്നങ്ങളും യാഥാർഥ്യമാകാൻ കഴിയുന്ന "നോളഡ്ജ് വില്ലേജ്' പോലുള്ള നൂതന ആശയങ്ങൾ റാന്നിയെ ഇനിയും മുന്നോട്ട് നയിക്കും, വികസനം തുടരുന്നതിനും മതമൈത്രി സംരക്ഷിക്കുന്നതിനും ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണം, സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ കേരളത്തെ മുന്നോട്ട് നയിക്കുന്ന എൽ ഡി എഫിന്റെ തുടർഭരണമാണ് എല്ലാ ജനവിഭാഗങ്ങളും ആഗ്രഹിക്കുന്നത്.

എല്ലാ ജനകീയ പ്രശ്നങ്ങളിലും വികസന പ്രവർത്തനങ്ങളിലും ഈ നാടിനൊപ്പം ഞാനും ഉണ്ടാവും, ഇടതുപക്ഷ ജനാധിപത്യ മൂന്നണി സ്ഥാനാർത്ഥിയായ എന്റെ വിജയത്തിന് എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും പിന്തുണയും ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ
അഡ്വ. പ്രമോദ് നാരായൺ

Pramod Narayan
Pramod Narayan
Pramod Narayan
Pramod Narayan
1, അടിസ്ഥാന സൗകര്യ വികസനം 2, വിദ്യാഭ്യാസം (നോളഡ്ജ് വില്ലേജ്) 3, പിൽഗ്രിം ടൂറിസ്റ്റ് സർക്യൂട്ട് 4, സ്ത്രീ ശാക്തീകരണം...

കേരളം ഇതുവരെ കണ്ടിട്ടുള്ളത് മുന്നണികൾ മാറിമാറി ഭരിക്കുന്ന ഒരു ജനാധിപത്യ ശീലമാണ്.ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത മുന്നണിയെ മലയാളികൾ പരീക്ഷിക്കുക എന്നതാണ് കേരളത്തിലെ ജനാധിപത്യ ചരിത നമ്മൾ ഒന്ന് അവലോകനം ചെയ്താൽ കാണാൻ കഴിയുക.ഈ തിരഞ്ഞെടുപ്പിൽ ശീലത്തിന് ഒരു മാറ്റം ഉണ്ടാക്കാൻ പോകുന്നു എന്ന ഉത്തമമായ വിശ്വാസമാണ് ഏറ്റവും ആദ്യം ഞാൻ പറഞ്ഞു കൊടുക്കാൻ ഉദ്ദേശിക്കുന്നത്.

കേരള വികസനത്തിൽ പുതിയ ദിശാബോധം നൽകി പിണറായി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. കേരളം അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും നെഞ്ചുറപ്പാടെ ഓരോ മലയാളിയയും ഹൃദയത്തോടു ചേർത്താണ് ഈ സർക്കാർ സംരക്ഷിച്ചത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്ന ങ്ങൾ പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള സമഗ്രമായ പദ്ധതി കളും ഏറ്റെടുത്ത സർക്കാർ കേരളത്തിന്റെ ബദൽ എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനു ള്ളതാണെന്ന് പിണറായി സർക്കാർ തെളിയിച്ചു. സംസ്ഥാന ത്തെ ഒരു കുടുംബവും പട്ടിണി കിടക്കരുത് എന്ന നിശ്ചയ ദാർഢ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോകുന്നത്. യു.ഡി.എഫ്. സർക്കാർ കുടിശ്ശികയാക്കിയി രുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ പൂർണ്ണമായി കൊടുത്തു തീർത്തു വെന്ന് മാത്രമല്ല, 600 രൂപയിൽ നിന്ന് 1600 രൂപയായി വർദ്ധിപ്പിച്ചു. നവകേരളത്തിനായി പരിസ്ഥിതിയെ സംരക്ഷി ക്കാൻ ഹരിതകേരള മിഷനും ആരോഗ്യരംഗത്ത് ആർദം പദ്ധതിയും വിദ്യാഭ്യാസ സംരക്ഷണയജ്ഞവും, ലക്ഷക്കണ ക്കിന് ഭവന രഹിതർക്ക് തണലായി ലൈഫ് ഭവന പദ്ധതിയും നടപ്പാക്കി, ദിർഘകാല സ്വപ്നമായിരുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം, കേരളത്തിലെ ദേശീയ പാത വികസനം, ബൈപാസുകൾ, ഫളെ ഓവറുകൾ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാ ക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണ്. വികസനത്തെ പുതിയൊരു തലത്തിലേക്ക് നയിക്കുകയും കേരളത്തിലെ സാധാരണക്കാരായ മനുഷ്യരെ ചേർത്തു പിടിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന ഒരു വലിയ ജനവികാരം കേരളത്തിലുണ്ട്. ആ ജനവികാരമാണ് അടിസ്ഥാനപരമായി രാഷ്ട്രീയം ഏതു സ്ഥലത്തും പോലെ റാന്നിയിൽ സമ്മതിദായകർ ചർച്ച ചെയ്‌തു നിലപാട് സ്വീകരിക്കുന്നതിന് ആധാരം ആകുന്നു എന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു .കേരളത്തിൻറെ വികസനം ഒരു പുതിയ തലത്തിലേക്ക് പോകേണ്ടതുണ്ട് ഇടതുപക്ഷ ഗവൺമെൻറ് ഭരണത്തുടർച്ചയ്ക്ക് റാന്നിയുടെ സംഭാവന ഉണ്ടാവുകയും എന്നുള്ള ഉറച്ച വിശ്വാസം ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സ്ഥാനാർഥി എന്ന നിലയിൽ എനിക്കുണ്ട്.

Pramod Narayan
5000 വർഷം പഴക്കമുള്ള ചരിത്രം, പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളും ഇടതൂർന്ന വനങ്ങളും, അതുല്യമായ സസ്യജന്തുജാലങ്ങളും, ആത്മീയ വേരുകളും ഉള്ള റാണി എല്ലാ സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ് . "രാജ്ഞി" എന്നർഥമുള്ള "റാണി" എന്ന വാക്കിൽ നിന്നാണ് റാന്നിക്ക് ഈ പേര് ലഭിച്ചത്. 5000 വർഷം പഴക്കമുള്ള ചരിത്രമുള്ള റാന്നിക്ക് കേരളത്തിന്റെ വൈവിധ്യമാർന്ന മത-ആത്മീയ ചരിത്രം പങ്കിടുന്നു. 2000 വർഷം മുമ്പ് നിർമ്മിച്ച ശബരിമല ക്ഷേത്രത്തിന് വളരെ അടുത്താണ് , പ്രതിവർഷം ലക്ഷക്കണക്കിന് തീർത്ഥാടകരെ ആകർഷിക്കുന്നു, മാത്രമല്ല ഈ പ്രദേശത്തെ ആദ്യകാല പള്ളികളിലൊന്നായ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചും ഇവിടെയുണ്ട്. മനോഹരമായ ചില വെള്ളച്ചാട്ടങ്ങളുടെ കേന്ദ്രമാണ് റാന്നി- പെരുംതെനേരുവി, അരുവികുഴി വെള്ളച്ചാട്ടങ്ങൾ ഇവയിൽ ചിലതാണ്. ആദ്യത്തേത് റാന്നിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്, 100 മീറ്റർ ഉയരത്തിൽ ഒഴുകുന്നു, അതേസമയം അരുവികുഴി വെള്ളച്ചാട്ടം (റാന്നിയിൽ നിന്ന് 11 കിലോമീറ്റർ) ഈ സ്ഥലത്തെ ഏറ്റവും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
Pramod Narayan
Sl no. Name Grama panchayat / Municipality Taluk
1 Kottangal Grama panchayat Mallapally[3]
2 Vechoochira Grama panchayat Ranni
3 Ranni-Perunad Grama panchayat Ranni
4 Naranammoozhy Grama panchayat Ranni
5 Ranni-Pazhavangadi Grama panchayat Ranni
6 Ranni-Angadi Grama panchayat Ranni
7 Kottanad Grama panchayat Mallapally
8 Ezhumattoor Grama panchayat Mallapally
9 Ayiroor Grama panchayat Ranni
10 Ranni Grama panchayat Ranni
11 Vadasserikkara Grama panchayat Ranni
12 Cherukole Grama panchayat Ranni
Pramod Narayan
Sabarimala Temple
Pramod Narayan
Knanaya Valiyapally Ranni
Pramod Narayan
Vavar Juma Masjid
Pramod Narayan
Marthoma Aramana mandiram
Pramod Narayan
Nss taluk office
Pramod Narayan
SNDP union office Ranni
Pramod Narayan
St. Thomas College Ranni
Pramod Narayan
Pamba River
Pramod Narayan
Perunthenaruvi Waterfalls
Pramod Narayan
Pamba forest
Pramod Narayan
Elephant Training Centre
Pramod Narayan
Charalkunnu

Election Campaign

Read More

Latest News

Pramod Narayan

നിർദേശങ്ങളും / അഭിപ്രായങ്ങളും

ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ മൗലികമായ എൻ്റെ നിർദ്ദേശങ്ങളും ഒപ്പം ഒരു ജനകീയ മാനിഫെസ്റ്റോ രൂപപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു .റാന്നിയുടെ സമഗ്രവികസനത്തിനു യുവതി ,യുവാക്കൾ , മാധ്യമപ്രവർത്തകർ, വിദ്യാർത്ഥികൾ കൂടാതെ സമസ്തമേഖലകളിൽ നിന്നും ആശയങ്ങൾ സ്വീകരിക്കുന്നു അതിലേക്കു അവർക്കെല്ലാം അവരുടെ ആശയങ്ങൾ പങ്കു വയ്ക്കുവാൻ അവസരം നൽകുന്നു. അവരുടെ അഭിപ്രായങ്ങളും കൂടി ചേർത്ത് ഈ തെരഞ്ഞെടുപ്പിനു മുമ്പായി പ്രസിദ്ധീകരിക്കുന്നതാണ്.

Add Comment