1 , അടിസ്ഥാന സൗകര്യ വികസനം 2, വിദ്യാഭ്യാസം ( നോളഡ്ജ് വില്ലേജ് ) 3 , പിൽഗ്രിം ടൂറിസ്റ്റ് സർക്യൂട്ട് 4 ,സ്ത്രീ ശാക്തീകരണം...

കേരളം ഇതുവരെ കണ്ടിട്ടുള്ളത് മുന്നണികൾ മാറിമാറി ഭരിക്കുന്ന ഒരു ജനാധിപത്യ ശീലമാണ് കേരളത്തിലുള്ളത്.ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത മുന്നണിയെ മലയാളികൾ പരീക്ഷിക്കുക എന്നതാണ് കേരളത്തിലെ ജനാധിപത്യ ചരിത നമ്മൾ ഒന്ന് അവലോകനം ചെയ്താൽ കാണാൻ കഴിയുക.ഈ തിരഞ്ഞെടുപ്പിൽ ശീലത്തിന് ഒരു മാറ്റം ഉണ്ടാക്കാൻ പോകുന്നു എന്ന ഉത്തമമായ വിശ്വാസമാണ് ഏറ്റവും ആദ്യം ഞാൻ പറഞ്ഞു കൊടുക്കാൻ ഉദ്ദേശിക്കുന്നത്.

കേരള വികസനത്തിൽ പുതിയ ദിശാബോധം നൽകി പിണറായി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. കേരളം അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും നെഞ്ചുറപ്പാടെ ഓരോ മലയാളിയയും ഹൃദയത്തോടു ചേർത്താണ് ഈ സർക്കാർ സംരക്ഷിച്ചത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്ന ങ്ങൾ പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള സമഗ്രമായ പദ്ധതി കളും ഏറ്റെടുത്ത സർക്കാർ കേരളത്തിന്റെ ബദൽ എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനു ള്ളതാണെന്ന് പിണറായി സർക്കാർ തെളിയിച്ചു. സംസ്ഥാന ത്തെ ഒരു കുടുംബവും പട്ടിണി കിടക്കരുത് എന്ന നിശ്ചയ ദാർഢ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോകുന്നത്. യു.ഡി.എഫ്. സർക്കാർ കുടിശ്ശികയാക്കിയി രുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ പൂർണ്ണമായി കൊടുത്തു തീർത്തു വെന്ന് മാത്രമല്ല, 600 രൂപയിൽ നിന്ന് 1600 രൂപയായി വർദ്ധിപ്പിച്ചു. നവകേരളത്തിനായി പരിസ്ഥിതിയെ സംരക്ഷി ക്കാൻ ഹരിതകേരള മിഷനും ആരോഗ്യരംഗത്ത് ആർദം പദ്ധതിയും വിദ്യാഭ്യാസ സംരക്ഷണയജ്ഞവും, ലക്ഷക്കണ ക്കിന് ഭവന രഹിതർക്ക് തണലായി ലൈഫ് ഭവന പദ്ധതിയും നടപ്പാക്കി, ദിർഘകാല സ്വപ്നമായിരുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം, കേരളത്തിലെ ദേശീയ പാത വികസനം, ബൈപാസുകൾ, ഫളെ ഓവറുകൾ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാ ക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണ്. വികസനത്തെ പുതിയൊരു തലത്തിലേക്ക് നയിക്കുകയും കേരളത്തിലെ സാധാരണക്കാരായ മനുഷ്യരെ ചേർത്തു പിടിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന ഒരു വലിയ ജനവികാരം കേരളത്തിലുണ്ട്. ആ ജനവികാരമാണ് അടിസ്ഥാനപരമായി രാഷ്ട്രീയം ഏതു സ്ഥലത്തും പോലെ റാന്നിയിൽ സമ്മതിദായകർ ചർച്ച ചെയ്‌തു നിലപാട് സ്വീകരിക്കുന്നതിന് ആധാരം ആകുന്നു എന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു .കേരളത്തിൻറെ വികസനം ഒരു പുതിയ തലത്തിലേക്ക് പോകേണ്ടതുണ്ട് ഇടതുപക്ഷ ഗവൺമെൻറ് ഭരണത്തുടർച്ചയ്ക്ക് റാന്നിയുടെ സംഭാവന ഉണ്ടാവുകയും എന്നുള്ള ഉറച്ച വിശ്വാസം ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സ്ഥാനാർഥി എന്ന നിലയിൽ എനിക്കുണ്ട്.

റാന്നി സംബന്ധിച്ച് വലിയ ചരിത്രപ്രാധാന്യം പാരമ്പര്യമുള്ള ഒരു നാടാണ് വലിയ മതമൈത്രിയുള്ള ജനകീയ ജീവിതം ഉള്ള ഒരു സ്ഥലമാണ് അത്തരം ഒരു സംസ്കാരമാണ് റാന്നിക്ക് ഉള്ളത്. കേരളത്തിൻ്റെ നിയമസഭ ചരിത്രത്തിൽ അധികം ആളുകൾക്ക് അവകാശപ്പെടാൻ കഴിയാത്ത തരത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുക ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കുക എന്നുള്ള വളരെ വേറിട്ട ഒരു പൊതുപ്രവർത്തനം അനുഭവം സി രാജു എബ്രഹാം എന്ന ജനകീയനായ എംഎൽഎയ്ക്ക് ഉണ്ടായി എന്നുള്ള ഉറച്ച വിശ്വാസം ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സ്ഥാനാർഥി എന്ന നിലയിൽ എനിക്കുണ്ട്.ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കുക എന്നുള്ള വളരെ വേറിട്ട ഒരു പൊതുപ്രവർത്തനം അനുഭവം ശ്രീ രാജു എബ്രഹാം എന്ന ജനകീയനായ എംഎൽഎ യുടെ ഉണ്ടായതായി എന്നത് വേറിട്ടുനിൽക്കുന്നു .അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത ഇതെല്ലാം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ഗവൺമെൻറിൻറെ അനുകൂലമായ ജനവികാരം ഒരു സ്ഥാനാർഥി എന്ന നിലയിൽ കരുത്തേകുന്നു. എത്രയോ കാലമായി വിദ്യാർഥി പൊതു ജീവിതവുമായി പത്തനംതിട്ട ജില്ലയിൽ വരികയും, പ്രസംഗിക്കുകയും ,പൊതു പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് .ഒരു സ്ഥാനാർഥി എന്ന് വരുമ്പോൾ അത്തരം ആത്മബന്ധങ്ങൾ സൗഹൃദങ്ങൾ എല്ലാം പത്തനംതിട്ട ജില്ലയിൽ തുടരുന്നു. ആലപ്പുഴ യുടെയും പത്തനംതിട്ട യുടെയും അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത് റാന്നി എന്നത് അതുകൊണ്ടുതന്നെ എൻ്റെ ജന്മദേശം പോലെതന്നെ അല്ലെങ്കിൽ ജനിച്ചുവീണ നാട് പോലെ തന്നെ തൊട്ടടുത്തുള്ള ഒരു പ്രദേശമാണ്.ഒരു പരിചിതമായ സ്ഥലമായ റാന്നിയിലേക്കു വരുമ്പോൾ ഏറ്റവും പ്രധാനമായും എന്താണ് റാന്നിക്ക്‌ വേണ്ടി ചെയ്യാൻ കഴിയുന്നത് എന്നതാണ് സുപ്രധാനമായ ഒരു ചോദ്യം .റാന്നിയുടെ വികസനത്തെ ഒരു പുതിയ തലത്തിലേക്ക് എങ്ങനെ കൊണ്ടുപോകാൻ കഴിയുക .കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 3000 കോടിയുടെ കിഫ്ബി വഴിയുള്ള പ്രവർത്തനങ്ങൾ നടന്ന ഒരു സ്ഥലമാണ്, അത്തരത്തിൽ ഉണ്ടായ വികസനത്തെ മറ്റൊരു ഘട്ടത്തിലേക്ക് എങ്ങനെ കൊണ്ടുപോകാൻ കഴിയുക അതിന് രണ്ടു തരത്തിലുള്ള വീക്ഷണമാണ് ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

വികസനത്തിന് രണ്ട് തലങ്ങളുണ്ട് ഒന്ന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് (അടിസ്ഥാനവികസനം )അവിടെയാണ് ബൈപ്പാസ്, കടന്നുപോകുന്ന റോഡുകൾ ,മലയോര ഹൈവേകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇത്തരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് അടിസ്ഥാനമാക്കി സൗകര്യവികസനം വളരെ പ്രധാനപ്പെട്ടതാണ് .എന്നാൽ വികസനത്തിന് മറ്റൊരു തലം ഉണ്ട് .അത് ഹ്യൂമൻ ഡെവലപ്മെൻറ് ജനങ്ങളുടെ ജീവിതത്തിന് മാറ്റമുണ്ടാകണം. ജീവിതനിലവാരത്തിൽ മാറ്റമുണ്ടാകണം മാറ്റമുണ്ടെങ്കിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ഉണ്ടാകണം വികസനത്തിന് ഒരു പുതിയതരം മൂന്നു കാര്യങ്ങളാണ് പ്രാധാന്യം കൽപ്പിക്കാൻ ആഗ്രഹിക്കുന്നു

1, വിദ്യാഭ്യാസം ( നോളഡ്ജ് വില്ലേജ് )
അറിവിൻറെ പുതിയ തലത്തിലേക്ക് കടക്കാൻ ശേഷിയുള്ള യുവതലമുറയെ കൊണ്ട് സമ്പന്നമാണ് നമ്മുടെ പ്രവാസികൾക്കിടയിൽ ഏറ്റവും കൂടുതൽ റാന്നിക്കാറുണ്ട് എന്തുകൊണ്ട് ഇത്രയും അധികം ഉണ്ടായത് ,ജനതയുടെ പുതിയ കാര്യങ്ങൾ കണ്ടെത്താൻ ,പുതിയ മേഖലകൾ അന്വേഷിക്കാനുള്ള പുതിയ സാധ്യതകൾ ആരായാനുമുള്ള ഈ ജനതയുടെ അടിസ്ഥാനപരമായ ചേതനയാണ് ലേറ്റസ്റ്റ് ഇംഗ്ലീഷ് Latent Inclination അതാണ് നമ്മൾ അതിൽ കാണുന്നത് .അത്തരത്തിലുള്ള ഒരു ജനതയെ നമ്മൾ തീർച്ചയായും അവരുടെ വൈഭവത്തെയും വൈജ്ഞാനികമായ താൽപര്യത്തെ നമുക്ക് കൊണ്ടുവരാൻ കഴിയും .ഒരു നോളജ് വില്ലേജ് ആകണം എന്ന ഒരു ആശയമാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ജനകീയ മാനിഫെസ്റ്റോ ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ മൗലികമായ എൻ്റെ നിർദ്ദേശങ്ങളും ഒപ്പം ഒരു ജനകീയ മാനിഫെസ്റ്റോ രൂപപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു .പ്രമോദ് ഫോർ റാന്നി എന്ന വെബ്സൈറ്റ് ഞാൻ ആരംഭിച്ചിരിക്കുന്നു അതിലേക്ക് മാധ്യമപ്രവർത്തകർ, വിദ്യാർത്ഥികൾ, യുവാക്കൾ അവർക്കെല്ലാം അവരുടെ ആശയങ്ങൾ പങ്കു വയ്ക്കുവാൻ അവസരം നൽകുന്നു. അവരുടെ അഭിപ്രായങ്ങളും കൂടി ചേർത്ത് ഈ തെരഞ്ഞെടുപ്പിനു മുമ്പായി പ്രസിദ്ധീകരിക്കുന്നതാണ്.

ജനകീയ മാനിഫെസ്റ്റോയിൽ പറയുന്ന കാര്യങ്ങൾ വെറും ഒരു പ്രകടനപത്രിക അല്ല നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ അത് ആവിഷ്കരിക്കുകയും എല്ലാവർഷവും നടപ്പിലാക്കിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു കൊണ്ട് നിശ്ചയദാർഢ്യത്തിനു പൂർത്തിയാക്കും എന്നുള്ള ഒരു അഭിലാഷമാണ് ഞാൻ ഈ അവസരത്തിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോഇൻഫർമാറ്റിക്സ് പോലെ എത്രയോ പുതിയ ശാഖകൾ ഇതിനൊക്കെ ലോകത്ത് വലിയ സാധ്യതകളുണ്ട്. പ്രവാസി സമൂഹം ഉള്ള റാന്നിയിൽ നമ്മുടെ കുട്ടികൾ പഠിച്ചിറങ്ങിയ അവർ പുറത്തേക്ക് പോകുമ്പോൾ പരമ്പരാഗതമായി നാം കേൾക്കുന്ന നേഴ്സിങ് പോലെ ചില മേഖലകൾ മാത്രമാണ് .നമ്മുടെ ഭാവി തലമുറ അവരുടെ തൊഴിൽ സ്വപ്നങ്ങളെ പരിമിതപ്പെടുത്താതെ ലോകത്തുണ്ടാകുന്ന വലിയ വലിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ടെക്നോളജി പരിചയപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകണം, വൈജ്ഞാനിക കേന്ദ്രങ്ങൾ ഉണ്ടാകണം തൊഴിലും പഠനവും കൂടുതൽ മെച്ചപ്പെടുത്താൻ നമുക്ക് റാന്നിയിൽ കഴിയണം അതിലൂടെ ഒരു പുതിയ റാന്നി ഒരു പുതിയ സ്വപ്നം അതുകൊണ്ടാണ് ഇടതുപക്ഷമുന്നണി വീണ്ടും റാന്നി പുതിയ ഉയരങ്ങളിലേക്ക് എന്ന ആശയം ഈ തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കുന്നത്.

2, പിൽഗ്രിം ടൂറിസ്റ്റ് സർക്യൂട്ട്
ടൂറിസത്തെ കുറിച്ച് സംസാരിക്കുമ്പോൾ പിൽഗ്രിം ടൂറിസം ,റെസ്പോൺസിബിൾ ടൂറിസം ലോകത്തെ ടൂറിസത്തിൽ ഒരുപാട് സാധ്യതകൾ ഉണ്ടാകുന്ന മേഖലയാണ്. ജനങ്ങൾ തന്നെ ടൂറിസത്തിൽ പങ്കാളികളാണെന്ന് റാന്നി പോലെ പ്രകൃതിരമണീയമായ സ്ഥലത്ത് ,ശുദ്ധമായ സ്ഥലത്ത് ആളുകളെ ആകർഷിക്കാൻ കഴിയുന്ന ഉത്തരവാദിത്വ ടൂറിസം ഒരു ഒരു സംസ്കാരം രൂപപ്പെടുത്തി എടുക്കുന്ന പോലെ ഒരു ശീലം രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ടൂറിസവുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥിയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുക ,വരുന്നവരോട് നല്ല രീതിയിൽ പെരുമാറാൻ കഴിയുക ഉൾപ്പെടെയുള്ള ഒരു ഹാബിറ്റ് ഫോർമേഷൻ ഉണ്ടാകേണ്ട ഒന്നാണ് ടൂറിസം ഒരു സാധ്യതയാണ് ടൂറിസം സർക്യൂട്ട് ഭാഗമാക്കാൻ റാന്നിക്ക് കഴിയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു .ഒരുപാട് പ്രവാസികൾ ഉള്ള നാടാണ് നാട്ടിൽ മുതൽമുടക്കാൻ കഴിയുന്ന പ്രവാസികളുണ്ട് പ്രമുഖരായ പല പ്രവാസികളുടെയും വേരുകളുള്ള സ്ഥലമാണ് എന്നാൽ എന്നാൽ ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസികളും റാന്നിയിൽ ഉണ്ട് .അത്തരം ആളുകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നമുക്കൊരു സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. പ്രവാസികൾ അവർ ആർജ്ജിച്ചിട്ടുള്ള അനുഭവങ്ങൾ ശേഷി ഒക്കെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രവാസി സമൂഹത്തിൻറെ പങ്കാളിത്തത്തോടുകൂടി ഒരു വികസനത്തിന് റാന്നി മോഡൽ രൂപപ്പെടുത്താൻ കഴിയുമോ എന്ന ആശയവും ഞാൻ ഈ തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കും.

3, സ്ത്രീ ശാക്തീകരണം
സ്ത്രീകളുടെ മുന്നേറ്റം സ്വാഭാവികമായി ഒരു സമൂഹം മാറുന്നതിന് സ്ത്രീകളുടെ ജീവിതനിലവാരത്തിൽ മാറ്റമുണ്ടാകണം കുടുംബശ്രീ കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള അത്ഭുതകരമായ മാറ്റം അത് സ്ത്രീകളുടെ വരുമാനത്തിൽ അവരുടെ എംപവർ മെൻറ് ഒരു വലിയ കാര്യമാണ് .വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് .കേരളം കൊച്ചു കൊച്ച് സംരംഭങ്ങളുടെ പടുത്തുയർത്താൻ ശ്രമിക്കുന്നവർ അത്തരം സാധാരണ സ്ത്രീകൾക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻ നിലവിലുള്ള കുടുംബശ്രീയെ മറ്റു മേഖലകളിൽ സംയോജിപ്പിച്ചുകൊണ്ട് ഒരു പദ്ധതി സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഇതൊന്നും അവസാനവാക്കല്ല ജനങ്ങളുടേയും കൂടി അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കണമെന്ന് എന്നുള്ളതാണ്. റാന്നിയുടെ ഡെവലപ്മെൻറ്മായും ,ബന്ധപ്പെട്ട് വികസന കാഴ്ചപ്പാട് അടിസ്ഥാനപരമായ പ്രാധാന്യങ്ങൾ ഉള്ള ഒരുപാട് കാര്യങ്ങൾ ,ജനകീയപ്രശ്നങ്ങൾ ,റോഡ് കുടിവെള്ളം അത്തരം വിഷയങ്ങൾ എല്ലാം നമുക്ക് ഒരു വിഷൻ മുന്നോട്ടുവച്ച മുന്നോട്ടു പോകാം എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്